Friday, August 12, 2011

അവളുറങ്ങി ..

അവളുറങ്ങി -
ഒരു പൂന്തോട്ടം അതിന്റെ വാതില്‍ ചാരി ..
ഒരു മഴവില്ല് മയിലിനെ തേടി
ഇടവഴിയിലേക്ക് ...
ഒരു മഞ്ചാടികുരുവിന്റെ കിന്നാരം
പാത്രത്തില്‍ നിശ്ശബ്ദമായി ...
ഒരു വലിയ പ്രതീക്ഷയുടെ കടവാവലുകള്‍
ആല്‍മരക്കൊമ്പില്‍ ഞാന്നുകിടന്നു..
നെയ്യാമ്പല്‍ അതിന്റെ മധുരം
പോയ്കക്ക് നല്‍കി ചന്ദ്രനെ തേടിയിറങ്ങി ..
അവളുറങ്ങി -
എന്നിട്ടും ഞാനുറങ്ങിയില്ല
ആ കണ്പീലികള്‍ക്കുള്ളില്‍
എന്റെ പരാഗങ്ങളെ തിരഞ്ഞു
എന്റെ പരാതികളുടെ ഉത്തരങ്ങള്‍ ചികഞ്ഞു ..
ആയിരം മുത്തം കവര്‍ന്നെടുത്ത ആ മുഖം നോക്കി
ഞാനുറങ്ങാതെ....അരികെ

Saturday, August 6, 2011

അവള്‍

അവള്‍ ..
നിരാലംബതയുടെ ആഴക്കണ്ണീര്‍ തുള്ളി
പൊഴിയുമ്പോള്‍ അഗ്നികണം .
എന്നെ ദഹിപ്പിക്കുന്ന വിശുദ്ധി
എന്നെ ഓമനിപ്പിക്കുന്ന
ഒരു നര്ത്തന സാന്നിദ്ധ്യം
അവള്‍ ..
പൊട്ടിപ്പോയ കരിവളകളുടെ
അവസാന ശ്ര് ഗാരം.
.
എന്റെ കരള്‍ ചില്ലകളില്‍
പുഷ്പത്തെ കിളുര്‍ക്കുന്ന പുളകം
അവള്‍ ..നീലാംബരിപോലെ
എന്റെ ആഴമളക്കുന്നു ,തൊട്ടിലാട്ടുന്നു.
പെന്‍ഡുലം പോലെ ആ മിഴികള്‍ക്കിടയില്‍
ആന്തോളനം എന്‍ ജീവിതം
അവള്‍ ..സൂര്യകാന്തി പൂക്കള്‍ക്കിടയിലൂടെ
പറന്നു പോകുന്ന കറുത്ത കാക്ക
മരണത്തിന്റെ ശൂന്യാകാശത്തിലേക്കു
എന്തോ പെറുക്കി കൂട്ടി അത് പറക്കുന്നു .
അവള്‍ നിശ്ചയിക്കപെട്ട എന്റെ ദുരന്തം
പ്രണയത്തിന്റെ പ്രഹെളികയില്‍
എന്നെ ഇല്ലാതാക്കുന്ന ദേവീ കടാക്ഷം
എന്റെ പ്രണയിനീ..
നിന്നെക്കുറിച്ചറിയാന്‍ ഞാനെത് ദൂരമാണ്
താന്ടെണ്ടത് ..
എന്റെ സഖീ ..നിന്നിലെക്കെത്താന്‍ ഈ മനസ്സില്‍
ഒരു ചുംബനത്തിന്റെ അകലം മാത്രം ...




.



.

Monday, August 1, 2011

തട്ടിനോക്കുന്നു

അറിയാതെ വഴിയിലേക്കിട്ടു എന്നെ ..
ആരോ വന്നു തട്ടി തെറിപ്പിച്ചു .
പിന്നെ വന്നവരൊക്കെ തട്ടി .
ഇന്നിപ്പോള്‍ എവിടെയെത്തി എന്നറിയാന്‍,
ഞാനെന്നെ തന്നെ തട്ടിനോക്കുന്നു

Wednesday, July 27, 2011

തീരെ

തോര്‍ത്തി തീരെ
തലയിലെ വെള്ളം വറ്റെ വറ്റുംവരെ
എത്ര തോര്‍ത്തിയിട്ടും
തലയിലെ വിധി മാത്രം വറ്റുന്നില്ല
എത്ര നനഞ്ഞിട്ടും തലയിലെ
...തീ മാത്രം കെടുന്നില്ല .
എത്ര വളര്‍ന്നിട്ടും തലമാത്രം വളരാതെ
മലപോലെ ഭാവിച്ചു നില്‍പ്പാണ്

Saturday, June 18, 2011

ഇതാ....

ഇതാ ഒരു ജീവിതം .
.അര്‍ത്ഥരാഹിത്യത്തിന്റെ കൊടുമുടി കയറി
തളര്‍ന്നു വന്നു നില്‍ക്കുന്നു .
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല .
ഉരിയാടിയത്തിനു പോരുലരിയില്ല .
വഴിയിലേക്ക് കുതിച്ചു നിറയുന്ന ഇരുട്ടില്‍
ഒരു മൌനം മരണം സംഭവിച്ചു നില്‍ക്കുന്നു .

Friday, February 4, 2011

നാട്

ആദ്മിക്കു വിലയില്ലാനാടെന്നാലും
ആത്മീയ നാടെല്ലോ എന്റെ നാട്