അനന്തതയെ ഞാന്‍ തൊട്ടത്
നിന്റെ ചുണ്ടിലൂടെയായിരുന്നു .
കൊടും തീയെ പുണര്‍ന്നത്
നിന്റെ പ്രണയം എന്റെ നെഞ്ചില്‍ പടര്‍ന്നപ്പോളാണ്.
ദുഖത്തിന്റെ എറ്റവും
കറുത്ത പൊട്ടു ഞാനെടുത്തത്
നിന്റെ കണ്ണിന്റെ ആഴങ്ങളില്‍
നിന്നായിരുന്നു
ഒന്നും പറയാതെ മറന്നു പോയ
എന്റെ മൌനം
ഇന്നെന്നെ തേടി വീണ്ടും
വാതില്ക്കല് വന്നു നില്ക്കുന്നു.