വേദന തിന്നുന്നത് ശരീരത്തെ അല്ല,
സ്വപ്നങ്ങളെ കൂടിയാണ്.
ദാഹങ്ങളെ അത് പകുതി കടിച്ചു തുപ്പും.
സ്നേഹങ്ങളെ അത് കാലുകൊണ്ട് അരയ്ക്കും.
വേദന തിന്നുന്നത് എന്നെയും നിന്നെയും മാത്രമല്ല;
നമ്മിൽ പിരിയാതെ തെളിയും ആത്മബന്ധത്തെ കൂടിയാണ്.
കണ്ണുകളിൽ ചിതലരിക്കും.
ആശ്ലേഷണത്തിന് ആയുന്ന കൈകളെ
പക്ഷവാതത്തിലേക്ക് ആഴ്ത്തും.
വേദന തിന്നുന്നത്.,