എല്ലാം തീരുമ്പോൾ ഒരു തീക്കാറ്റ്
കരളിൻ ഭിത്തിയിലൂടെ..
പൊട്ടിവീണ മുത്തുകൾ
പാതാളത്തോളം കാണാകയങ്ങളിൽ...
കാമുകി ഒരു മിന്നാര കാഴ്ച്ച,!
വ്യാമോഹത്തിന്റെ മറ്റൊരു പേര്!
സ്വപ്നം തരാൻ അവൾ തയ്യാർ
ജീവിതം അവൾക്ക് വേണ്ട.
മരണത്തിന്റെ അഴിമുഖത്ത്
അവൾ എന്നെ കൊണ്ടു നിർത്തി.
വീണ്ടും ഒതുങ്ങി ഒതുങ്ങി
വറ്റി വറ്റി ഇല്ലാതാവുകയാണ് ഈ പാത്രം.
ആരാലും നിറക്കപ്പെടാതെ
ആരാലും ചുംബിക്കപ്പെടാതെ
ഇതാ തീരുന്നു.ഇതാ..