Tuesday, March 23, 2010

അകലെ..

അകലെ....അകലെ...
ദ്രഷ്ടി എപ്പോഴും അങ്ങിനെയാണ്‌.
കൂടു കൂട്ടാനല്ല..
കൂട്ടുകാരെ തേടിയതുമല്ല.
എങ്കിലും കണ്ണെപ്പോഴും അങ്ങിനെയാണ്‌..
തെന്നിപ്പോകുന്ന ജീവിതത്തിനു ഒരു പരിഹാരം.
പരിഹാസങ്ങള്‍ക്കു ഒരു മറുപടി.

അകലെ...അകലെ
കുറച്ചുകൂടി അകലെ..
അവിടെ ഏതോ പ്രിയമുള്ളവള്‍ കാത്തിരുന്നിട്ടല്ല.
കിട്ടാക്കനി കിട്ടുമെന്നുറപ്പുമില്ല.
സ്വീകരിച്ചാശ്ലേഷിക്കാന്‍ ഉറ്റമിത്രങ്ങളുമില്ല.
എന്നിട്ടും അകലെ..അകലെ..
അകലെയാണെല്ലാം...എല്ലാം..

2 comments:

  1. അടുക്കാന്‍ ശ്രമിച്ചിട്ടും നമുക്കിടയില്‍ എന്തിത്ര അകലം..

    ReplyDelete
  2. ഒരിക്കല്‍ അകലെ നിന്നും ഇതെല്ലാം കിട്ടാതിരിക്കില്ല!!!

    ReplyDelete