Monday, February 1, 2010

എഴുതാത്തതെന്തെ...

എഴുതാത്തതെന്തേ..
മനസ്സരിഞുണക്കുന്ന വേദനകളുടെ പാടം കടന്നിട്ടും
എഴുതാത്തതെന്തെ...
ചോദ്യങള്‍ ....?
മൗനം കുത്തി പിളറ്ന്നിട്ടും
നോട്ടങല്‍ ഊഷരതകല്‍ താണ്ടിയിട്ടും..
എഴുതാത്തതെന്തെ..
എന്തെ..
ചോദ്യങള്‍ ..?
മരണങല്‍ കൈകാലിട്ടടിച്ചിട്ടും
നിര്‍വ്യാജമായ സ്നേഹം കെട്ടി തൂങി ചത്തിട്ടും..
എന്തിനാ എഴുതാന്‍ വൈകുന്നേ ....
ഉത്തരങളില്ലാതെ മിഴിച്ചിരുന്നു ഞാന്‍‌ ..
.... ..... .... ...
പൂര്‍ണ്ണത വ്യഭിചരിക്കാനിറങിയ വഴിയില്‍ വെച്ചു..
സത്യസന്ധത എന്നോട് വീണ്ടും ചോദിച്ചു...
എഴുതാന്‍ വൈകുവതെന്തേ.....
ഉത്തരമില്ത്ല്ലാത്തതെന്തെ..?
നടുനീര്‍ക്കാത്തതെന്തെ..?
കണ്ണുകള്‍ കത്താത്തതെന്തെ..?
നാവുകള്‍ നീറുന്ന യാഥാര്‍ത്ഥ്യം രുചിക്കാത്തതെന്തെ.?
ചോദ്യങള്‍ക്കപ്പുറം കാണാത്തതെന്തെ..?
ആത്മാവു നാണത്തോടെ ചോദിച്ചു..
വിഡ്ഡീ....നിര്‍ത്തിക്കൂടെ
ദിനം തോറും തുടരുന്ന ഈ ജീവിതാഭാസം..!

2 comments:

  1. എക്സ്പ്രസ്സ്പത്രത്തിലെ പ്രതിഭാവേദിയെ
    ഓര്‍ത്തുപോകുന്നു
    മിര്‍സ്സയെ കണ്ടപ്പോള്‍..

    അന്നെല്ലാം ഒരുപാടു
    കവിതകളെഴുതിയിരുന്ന
    ഇസ്കന്തര്‍മിര്‍സ്സ തളിക്കുളം തന്നെയാണൊ ഈ മിര്‍സ്സ?

    കൂടുതല്‍ കൂടുതല്‍
    നല്ല കവിതകളിനിയും തുടര്‍ന്നും
    എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

    ReplyDelete
  2. Thank you.sramikkam..ningalude blog vaayikkunnundu

    ReplyDelete