Saturday, February 6, 2010

കൊച്ചിന്‍ ഹനീഫ

"ഇസ്ക്കന്തറേ, ഹനീഫയാണ്‌..നാളെ കാലത്തു എത്തുന്നതിനു പകരം ഞാന്‍ വൈകുന്നേരം എത്തിയാല്‍ മതിയോ?.....തീര്‍ച്ചയായും എത്താം.." മഞ്ചേരിയില്‍ ഈ സ്നേഹതീരത്ത്‌ എന്ന സിനിമയുടെ ഷൂറ്റിങ് നടക്കുമ്പോഴാണ്‌ ഈ ഫോണ്‍ കാള്‍ .മുന്‍പരിചയമില്ലാത്ത എന്നെ എന്റെ കടുകട്ടി പേരു ചൊല്ലി വിളിക്കുക.സന്തോഷവും അഭിമാനവും തോന്നി.എന്നെ വളരെക്കാലമായി അടുത്തറിയുന്ന ഒരു ബന്ധുവിന്റെ ശബ്ദം പോലെ..സാധാരണ നടന്മാര്‍
വിളിക്കുക"ഹലോ..അസോസിയേറ്റാണല്ലേ..എന്താപേര്‌.ഞാന്‍..."ഇങനെയാകും.
നാളെയാവാന്‍ ഞാന്‍ കാത്തിരുന്നു..ഹനീഫക്കയെപരിചയപ്പെടാന്‍....... ഒരു പാവം മനുഷ്യന്‍ ,തന്റെ പ്രശസ്തിയുടെ ഒരു കനം പോലും ആ വാക്കിലോ നോക്കിലോ ഇല്ല.ഞങല്‍ പറയുന്നയതു ഒരു കുട്ടിയുടെ കൗതുകത്തോടെ ശ്രദ്ധിച്ചു അഭിനയിക്കുന്ന ആള്‍ .കിട്ടിയ രംഗം നന്നായി പൊലിപ്പിച്ചെടുക്കാന്‍ അദ്ദേഹം കാണിച്ച ആവേശം ,ആത്മാര്‍ത്ഥത..എന്നെ ആകര്‍ഷിച്ചു.
നടനെന്ന നിലയില്‍ മലയാളസിനിമ അദ്ദേഹത്തിന്റെ കഴിവുകളെ കണ്ടെത്താന്‍ വളരെ വൈകിപ്പോയി എന്നാണു എന്റെ അഭിപ്രായം.പ്രധാന വില്ലന്റെ ഗുണ്ടാസംഘത്തിലെ സ്ഥിരം ഇടിമല്ലന്‍ .. .അല്പം ബലാല്‍സംഘം.. ഷര്‍ട്ടിന്റെ മുകളിലെ ബട്ടനൂരി നെഞ്ചിലെ മസില്‍ പ്രത്യേകം കാണിച്ചിരിക്കും-നസീറിന്റെ
കാലത്തു ഇതായിരുന്നു യോഗം.ഈയടുത്തകാലത്താണു അദ്ദേഹത്തിലെ ഹാസ്യനടനെ മലയാളം കണ്ടെത്തിയത്‌.
എന്നാല്‍ തമിഴ് സിനിമ ഹനീഫക്കയിലെ നടനേയുമെഴുത്തുകാരനേയും സംവിധായകനേയും വേഗത്തില്‍ കണ്ടെത്തി അംഗീകരിച്ചു.തമിഴകത്തെ ഇളക്കിമറിച്ച കരുണാനിധി തന്റെ തിരക്കഥക്കു രംഗഭാഷ്യമൊരുക്കാന്‍ ഒന്നിലധികം തവണ ക്ഷണിച്ചതു ഹനീഫക്കയെയായിരുന്നു.
ഇവിടെ ഹാസ്യത്തില്‍ ടൈപ്പായി തളച്ചിടപ്പെട്ടപ്പോള്‍ മഹാനദിയില്‍ ക്രൂരനായ വില്ലന്‍ വേഷം കൊടുത്ത്‌ കമല്‍ വേറിട്ടൊരു കാഴ്ച നല്‍കി.വാല്‍സല്യം പോലുള്ള നല്ലൊരു സിനിമ നല്‍കിയ ഒരാള്‍ക്കു പിന്നീടു വേണ്ടത്ര സംവിധാന അവസരമേ നല്‍കിയില്ല നമ്മള്‍ .ഒരു പ്രതിഭ മറഞ്ഞു പോകുമ്പോഴാണു,നാമവരെ വേണ്ടത്ര മനസ്സിലാക്കിയില്ല,ഉപയുക്തമാക്കിയില്ല എന്ന കുറ്റബോധം നമ്മെ പിന്തുടരുന്നത്‌.... ഇന്നും മൊബൈല്‍ അടിക്കുമ്പോല്‍ അതു ഹനീഫക്കയാവണേ..എന്നാശിച്ചു പോകുന്നു..നാളെയല്ല വരേണ്ടത് ..ഇന്ന്‌.. ഇപ്പോള്‍ ..അനുഗ്രഹമായി എന്റെ ചുറ്റും..ഞാന്‍ കാത്തിരിക്കും.

7 comments:

  1. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല :(

    ReplyDelete
  2. ഹനീഫക്കയെ സ്മരിച്ച് എഴുതി വന്നപ്പോള്‍ മിര്‍സയെക്കുറിച്ച് ആയിപ്പോയോ കൂടുതലും ഇതിലുള്ളത് എന്ന് തോന്നിപ്പോയി.

    എന്റെ അഭിപ്രായം തുറന്ന് പറഞ്ഞതില്‍ സുഹൃത്തിന് ഒന്നും തോന്നരുത്. ബ്ലോഗിന് ഭാവുകങ്ങള്‍.

    ReplyDelete
  3. ആ സംശയം എനിക്കും ഉണ്ട് .വായിച്ചതിനു നന്ദി

    ReplyDelete
  4. നമ്മുടെ കണ്‍മുന്നില്‍ നിന്നു മാത്രമേ ആ കലാകാരന്‍ മറഞ്ഞിട്ടുള്ളു; ചിരഞ്ജീവികളായ അനേകം കഥാപാത്രങ്ങളിലേയ്ക്ക്‌ തന്റെ ആത്മാവിനെ പകര്‍ത്തിവച്ച പ്രതിഭയിലൂടെ, കാലാകാലം ഓരോ മനസ്സിലും അദ്ദേഹത്തിന്റെ സാമീപ്യം നിലനില്‍ക്കും.

    (കുറിപ്പിനെപ്പറ്റി, ഏറനാടനും മിര്‍സയ്ക്കും തോന്നിയ സംശയങ്ങള്‍..എന്തോ.. എനിയ്ക്കു തോന്നിയില്ല.)

    ReplyDelete
  5. നമ്മുടെ കരള്‍ കവര്‍ന്ന കലാകാരന്മാര്‍ എന്തേ സ്വന്തം കരള്‍ കലങി വിടവാങുന്നു ....ചന്ദ്രകാന്തം...

    ReplyDelete
  6. മിര്‍സയെ ഞാന്‍ എന്നും ബഹുമാനിക്കുന്നു. ചിരകാലസ്വപ്നം ആയിരുന്ന നാടകാഭിനയത്തിന് നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ അവസരം തുറന്നുതന്നത് ഇഷ്കന്തര്‍ മിര്‍സ സം‌വിധാനം ചെയ്ത നാടക സൌഹൃദം അബുദാബിയുടെ “ദുബായ് പുഴ”യിലൂടെയാണ്.
    ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു, സ്നേഹിതാ.. ബ്ലോഗിലും നല്ല രചനകള്‍ കാത്തിരിക്കുന്നു.

    ReplyDelete
  7. ഏറനാടന്റെ നല്ല വാക്കുകള്‍ക്ക്‌ നന്ദി ....

    ReplyDelete