Friday, February 19, 2010

ജീവിതം

മറന്നു പോകുന്ന ഒരോര്‍മ്മ...
അതാണിന്നു ജീവിതം.
തരുതരെ ഇല്ലാതാകുന്ന ഒരു മോഹം...
അതാണിന്നു ജീവിതം.
അഗാധതകളുടെ നിരാലംബതയില്‍
ഒരു സ്നേഹത്തിന്റെ വിങ്ങല്‍ ....
അതാണിന്നു ജീവിതം.
സ്വപ്നം വില്‍ക്കുന്ന തെരുവിലൂടെ
ലക്ഷ്യമില്ലാതുള്ള യാത്ര......
അതാണിന്നു ജീവിതം.
എന്റെ ജീവിതമേ..നിന്നില്‍ എനിക്കെന്നാണ്‍
ശരിക്കുമൊന്നു ജീവിക്കാനാവുക..?
അറിവില്ലായ്മകളുടെ പാളയത്തില്‍ നിന്നും
ദിനങ്ങളുടെ തേരുതെളിച്ച്
ഞാനെവിടേക്കാണു പോകുന്നത്.....?
ദൈവങ്ങളേ....
എനിക്കു ജീവിതം കാണിച്ചു തരുവാന്‍
ആരാണൊന്നീവഴി വരിക...!
ആരാണ്‌......

7 comments:

  1. Aarum varilla. Swayam kandu pidikkanam 'JEEVITHAM'

    ReplyDelete
  2. varum varum ennulla kathiruppu..athum koodiyillengil..Sinee ..engine ....!

    ReplyDelete
  3. ജീവിതത്തിന്‌ വഴികാട്ടുവാന്‍ ചൂണ്ടുപലകകളുണ്ടല്ലോ നീളെ.. വായിച്ചെടുക്കാനുള്ള കാഴ്ചയും ഭാഷയും ക്ഷമയും കൈമുതലായുണ്ടെങ്കില്‍പ്പിന്നെ, എന്തിനു മറ്റൊരാള്‍..?

    ReplyDelete
  4. ചൂണ്ടു പലകകള്‍, ഇപ്പോള്‍ നമ്മെ തന്നെ ചൂണ്ടിയെടുക്കുന്ന പലകകളായിമാറുമ്പോള്‍ എന്തു ചെയ്യും..? chandnee

    ReplyDelete
  5. നന്നായിട്ടുണ്ട് മിര്‍സ...
    ..ആശംസകള്‍...

    ReplyDelete
  6. varum ennulla kathirippinodoppam jeevitham swayam kettipadukkukayum venam(building construction pole)

    ReplyDelete