ഒരു വേള
ഒരു വേള ഒരു നിദ്രതകൾക്കും നിന്നോടത് പറയാനാവില്ല .
മരണത്തിന്റെ വളഞ്ഞു പിളഞ്ഞു വഷളായ വസന്ത രാഗങ്ങൾ .
ഒരു വേള നിശൂന്യമായ ഒരാർത്ത നാദം മാത്രമായിരിക്കും.
നമ്മുടെ ദുരന്തങ്ങളുടെ ഏക സാക്ഷി .
ഒരു വേള ഒരു വേള നിറയാതെ നിറഞ്ഞ ഒരു ചതി പ്രയോഗമാകാം
നമ്മെ അവിരാമം വേട്ടയാടുന്നത് .
അറിഞ്ഞില്ലെന്ന് ഇനി പറയാനാവില്ല
അതിരു കടന്നെന്നും ഇനി ആവില്ല ..
എല്ലാം ഒഴിഞ്ഞു നഷ്ടമായി നിരാലംബമായി സുഹൃത്തേ ,,
എന്നെ തൊടാനിനിയും നിനക്കായില്ലല്ലോ യെന്നു
ഒരു പിശാച് വന്നു എന്നിലെ ദൈവത്തോട് ചോദിച്ചു.
അരികു വൽക്കരിക്കപ്പെട്ട ഒരു ദേവ സങ്കീർത്തനം
ആരാരും കേൾക്കാതെ നിന്റെ ചെവിയിൽ ഞാൻ മൊഴിയാം .
ആരുണ്ടിനിയും തടുക്കാൻ ഒടുക്കത്തെ തലയറുക്കപ്പെട്ട
എന്റെ മോഹങ്ങളെ !
നിദ്ര വിട്ടൊഴിഞ്ഞു ഞാൻ വിളിച്ചിടത്തൊക്കെ വരാൻ
റെഡിയായി അവൾ നിന്നു .
എനിക്ക് നാണം വിരിയുന്നതിപ്പോൾ അറ്റം കാണാത്ത
ജീവിത കുടിശശിക തീർക്കാൻ കഴിയാത്തതിലല്ല ,
അതിർത്തി ഭേദിച്ച നിസ്തുല രാഗ വിഭാതങ്ങളുടെ വിങ്ങലിലാണ് .
No comments:
Post a Comment