എന്തുത്തരം ?
ചോദ്യങ്ങൾ ശവപ്പെട്ടിയിൽ കിടന്നു മരവിക്കുമ്പോൾ ..
ഒരിടത്തു പിടഞ്ഞു വീഴും ദുരിതങ്ങൾക്കു
മറുലോകം എവിടെ?
നിദ്രകളിലാഴ്ന്നാഴ്ന്നു പുൽകി മറയുകയാണോ
നിരന്തരമായ തേടലുകൾ ?
അന്നും ഇന്നും എന്നും ഒരു കവചമായി കരുതിയ
കിനാവുകൾ ഇന്നെവിടെ ?
നിരാലംബതകളുടെ അസ്തമയ സൂര്യനെ
തിരിച്ചു പിടിക്കാൻ
ഞാനെന്തു ചെയ്യണം ?
ഒരു വേള ഒന്നും കരുതിയതില്ലാതെ
എങ്ങോ മറഞ്ഞ സ്വപ്‌നങ്ങൾ
എന്നെ സന്ദർശിക്കാൻ വീണ്ടും വരുമായിരിക്കാം .
അഗാധമെന്നു കരുതാവുന്ന ഒരു വാക്ക്
അത് ഇനിയും ഉണ്ടാവാത്തതെന്തേ ?
നരകവാതിൽ തല്ലി തുറന്ന് സ്വർഗ്ഗത്തിന്റെ ഒരു ശീതള കാറ്റു
എന്നെ തലോടി ഉണർത്താൻ ഇനിയും വരാതിരിക്കുമോ ?
No comments:
Post a Comment