ഒരു വിടവ് നമുക്കുള്ളിൽ തീർത്തതാരാണ്?
ആരുടെ ഒടുങ്ങാത്ത അസൂയയാവാമത്.?
സ്വർഗ്ഗത്തിനു പോലും വേർപിരിക്കാനാവാത്ത വിധം
ഒന്നായ നമുക്കുള്ളിൽ. ?
ആ വിടവ് ആരുടെ ചെയ്തി?.
ഒരുവേള ദൈവം പോലും അസൂയ മൂത്ത് ചെയ്തതാകുമോ?
അതുമല്ല കാമദേവനോ? തന്റെ അമ്പുകൾ
മുട്ടുമടക്കിയ നമ്മുടെ ചൈതന്യം
നിറഞ്ഞ അടുപ്പം സഹിക്കാതെ.?
ഈ വിടവ് നികത്താൻ നമുക്ക് എന്ത് ചെയ്യാനാകും?
നിദ്രകൾ കൊണ്ട് അത് അടയ്ക്കാൻ ആകുമോ?
പരിഭവങ്ങൾ കൊണ്ട്, സ്വപ്നം കൊണ്ട്,
നിറയെ നിറയെ കവിഞ്ഞൊഴുകുന്ന സ്നേഹം കൊണ്ട്..?
എന്തായാലും നമുക്ക് അത് അടച്ചേ മതിയാകൂ.
പ്രകൃതി അതാണ് പറയുന്നത്. മരണം അതാണ് പറയുന്നത്.
കിനാവുകളുടെ കിന്നിരിയൊച്ചകൾ അതാണ് പറയുന്നത്.
വീണ്ടെടുപ്പിന് തയ്യാറാകാൻ ഞാൻ വീണ്ടും വീണ്ടും
അവളോട് അഭ്യർത്ഥിക്കുകയാണ്.
ഈ വിടവിൽ കിനിയുന്ന പൂം പരാഗം
പ്രപഞ്ച ത്തോളം വളർന്നു വിലസീടട്ടെ.
നല്ല നാളെയുടെ പ്രതീക്ഷകൾ അവയിൽ അടയിരിക്കട്ടെ.
No comments:
Post a Comment