നിരന്തരമായ ഒരു അദ്ധ്യായനം അതിനു
പുറകിൽ എന്തായാലും നടന്നിട്ടുണ്ടാകും.
നിരന്തരമായ ഒരു കണക്കുകൂട്ടൽ
എന്തായാലും അതിൽ ഉണ്ടായിട്ടുണ്ടാകും.
വെറുതെ വെറും വെറുതെ അത് അങ്ങനെ
സംഭവിക്കുമെന്ന് ആര് കരുതും?
തിങ്കളും വെള്ളിയും കൂട്ടി
ശനി കുറച്ചാൽ ഞായർ കിട്ടുമോ?
കിനാവിൽ നിന്ന് കണ്ണീര്
കുറച്ചാൽ എന്താണ് കിട്ടുക?
മുദ്രയില്ലാതെ മുദ്രണം ചെയ്യപ്പെട്ടു
പോയി നമ്മുടെ സ്നേഹങ്ങളൊക്കെ.
അഹന്തയിൽ പെറ്റു പെരുകിയ
കുഞ്ഞുങ്ങളെ പോറ്റാൻ ആരുണ്ട്
ഇവിടെ ഇനി ബാക്കി?.
നിർദയമായ ഒരു സ്വകാര്യം ഇപ്പോഴും
കാതിൽ വന്ന് അടിയുകയാണ്.
മരണമല്ല ജീവിതമല്ല അതിനിടയിലെ
ഈ നിമിഷമാണ് പ്രശ്നം- അതാണ് സത്യം.
. അതിലാണ് നരകവും സ്വർഗ്ഗവും കുടിയിരിക്കുന്നത്.
ദൈവവും പിശാചും അതിന് കാവൽക്കാർ
No comments:
Post a Comment